Sunday, March 22, 2009

എനിമ




വിവരമുള്ളവര്‍
അങ്ങനെയാണ്....


ചീഞ്ഞു നാറുന്ന നെഞ്ചിലേക്ക്
പ്രായോഗികതയുടെ
മുഴുത്ത തായ് വേര്
ഇറക്കി വെക്കുക...

നിമിഷങ്ങള്‍ക്കകം
മറവിയുടെ കൊഴുത്ത ദ്രാവകം
ഒഴുകിയെത്തും...

അഴുക്കുകളും
ദുര്‍ഗന്ധവും
പുറന്തള്ളപ്പെടാന്‍
അങ്ങനെ
നിര്‍ബന്ധിക്കപ്പെടുന്നു...

ഇങ്ങനെയാണ്
ജീവിക്കാന്‍
പഠിക്കേണ്ടത് എന്ന്
ആരുമവര്‍ക്ക്
പഠിപ്പിച്ചു കൊടുക്കേണ്ടതില്ല...

പ്രിയപ്പെട്ടവളെ,
ഓര്‍മ്മകളുടെ
ശവക്കൂനയിലേക്ക്
വലിച്ചു പൊട്ടിച്ചു നീ
നീരിറക്കിയ വേര്
എന്‍റെ ധമനി ആയിരുന്നു...

(എങ്കിലും
എനിക്ക് ഭ്രാന്തു തന്നെയെന്ന്‌
ഉറപ്പിക്കുന്നത്
നിന്‍റെ വിളര്‍ത്ത
കണ്ണുകളാണ്...)

കണ്ണുകളെ
കഴുകിക്കളയുക എന്നത്
എനിമ പോലെ
ലളിതമെന്നു
പഠിക്കാതെ പോയവന്‍..


വിഡ്ഢി....!!!

5 comments:

പകല്‍കിനാവന്‍ | daYdreaMer said...

വിവരമുള്ളവര്‍ അങ്ങനെയാണ്....!
:)

ശ്രീഇടമൺ said...

കണ്ണുകളെ
കഴുകിക്കളയുക എന്നത്
എനിമ പോലെ
ലളിതമെന്നു
പഠിക്കാതെ പോയവന്‍..
വിഡ്ഢി....!!!

കവിത നന്നായിട്ടുണ്ട്...*

പ്രൊമിത്യൂസ് said...

thank u for visiting my blog and for your valuable comments..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“പ്രിയപ്പെട്ടവളെ, ഓര്‍മ്മകളുടെ ശവക്കൂനയിലേക്ക് വലിച്ചു പൊട്ടിച്ചു നീ നീരിറക്കിയ വേര് എന്‍റെ ധമനി ആയിരുന്നു...“

ഉം..
വിവരമുള്ളവര്‍ അങ്ങനെയാണ്.

Anonymous said...

nannayittundu kavitha!!