അകലെ.....;
ഏറെ അകലെ , അകന്ന്... അടുത്തിരിക്കുന്നതെ.....
അകന്നു പൊവാത്തു നാം...
Sunday, December 17, 2006
Monday, December 11, 2006
ഭ്രാന്ത്.....
അവര്‍ക്ക് ഭ്രാന്തില്ലെന്ന് ഉറയ്ക്കുവാന്‍ എങ്കിലും
നമുക്ക്
ഭ്രാന്തര്‍ ആയിരിക്കാം..
(അല്ലെങ്കിലും
ഒരു ഭ്രാന്തന് വേണ്ടി
ഒരിക്കലും ലോകം അതിന്റെ ഭ്രാന്ത് മാറ്റാന്‍
ശ്രമിക്കാറില്ല....!!!!)
നമുക്ക്
ഭ്രാന്തര്‍ ആയിരിക്കാം..
(അല്ലെങ്കിലും
ഒരു ഭ്രാന്തന് വേണ്ടി
ഒരിക്കലും ലോകം അതിന്റെ ഭ്രാന്ത് മാറ്റാന്‍
ശ്രമിക്കാറില്ല....!!!!)
Sunday, December 10, 2006
അകലെ.....
വാക്കുകളെ അടവെച്ചാണ്
തീറ്റ തെണ്ടാന്‍ പോയത്...
തിരികെയെത്തുമ്പോള്‍ ,
മരം, ചില്ലകള്‍, വേര് പോലും....
താഴെ,
വരണ്ട മണ്ണില്‍ ,
പാതിയിലുടഞ്ഞ ഒരു നനവ് ...
(അകട്ടപ്പെട്ടവന് അകലത്തിന്റെ ന്യായം
ഇതു തന്നെ ധാരാളം......!! )
തീറ്റ തെണ്ടാന്‍ പോയത്...
തിരികെയെത്തുമ്പോള്‍ ,
മരം, ചില്ലകള്‍, വേര് പോലും....
താഴെ,
വരണ്ട മണ്ണില്‍ ,
പാതിയിലുടഞ്ഞ ഒരു നനവ് ...
(അകട്ടപ്പെട്ടവന് അകലത്തിന്റെ ന്യായം
ഇതു തന്നെ ധാരാളം......!! )
Wednesday, December 6, 2006
പ്രണയം....?!
പ്രണയം,
മൂക്കിനുള്ളില്‍ വളരുന്ന
ഒരു കുരു പോലെയാണ് ..
അമര്ത്തപ്പെടുമ്പോള്‍ വേദനിപ്പിക്കുന്നതോ....
ഒരു തുമ്മല്‍ അവശേഷിപ്പിക്കുന്നതോ
അതോ
അറിയാതെ കണ്ണീര്‍ പൊടിപ്പിക്കുന്നതോ......
പഴുക്കുമ്പോള്‍ വെറുപ്പിക്കുന്നതും
നശിക്കുമ്പോള്‍ മടുപ്പിക്കുന്നതും .....
ഏത് തിരക്കിലും
നമ്മിലേക്ക് തന്നെ ശ്രദ്ധ തിരിപ്പിക്കുന്ന ഒരു അലോസരത...
അറിയാതെ എപ്പോഴും തൊട്ടു പോകുന്ന ഒരു ശീലം....
ഒരു കുരു പൊട്ടുന്നതിനേക്കാള്‍ സ്വതന്ത്രമാകുന്ന
മറ്റെന്തുണ്ട്.....??
മൂക്കിനുള്ളില്‍ വളരുന്ന
ഒരു കുരു പോലെയാണ് ..
അമര്ത്തപ്പെടുമ്പോള്‍ വേദനിപ്പിക്കുന്നതോ....
ഒരു തുമ്മല്‍ അവശേഷിപ്പിക്കുന്നതോ
അതോ
അറിയാതെ കണ്ണീര്‍ പൊടിപ്പിക്കുന്നതോ......
പഴുക്കുമ്പോള്‍ വെറുപ്പിക്കുന്നതും
നശിക്കുമ്പോള്‍ മടുപ്പിക്കുന്നതും .....
ഏത് തിരക്കിലും
നമ്മിലേക്ക് തന്നെ ശ്രദ്ധ തിരിപ്പിക്കുന്ന ഒരു അലോസരത...
അറിയാതെ എപ്പോഴും തൊട്ടു പോകുന്ന ഒരു ശീലം....
ഒരു കുരു പൊട്ടുന്നതിനേക്കാള്‍ സ്വതന്ത്രമാകുന്ന
മറ്റെന്തുണ്ട്.....??
Monday, December 4, 2006
ഉള്ളതും ഇല്ലാത്തതും......
ഒരിക്കല്‍.....
ഇല്ലാത്ത പാളത്തില്‍
ഇല്ലാത്ത വണ്ടിക്ക് വെച്ച തല അറ്റെന്നു നേര്..
(ഇല്ലെന്നു നീ ..)
ഇനി ,
ഉള്ളോരു പാളത്തില്‍
ഉള്ളോരു വണ്ടിക്ക്
ഇല്ലാ തല വെച്ചിരിക്കട്ടെ..ഞാന്‍ .......
ലാജു
ഇല്ലാത്ത പാളത്തില്‍
ഇല്ലാത്ത വണ്ടിക്ക് വെച്ച തല അറ്റെന്നു നേര്..
(ഇല്ലെന്നു നീ ..)
ഇനി ,
ഉള്ളോരു പാളത്തില്‍
ഉള്ളോരു വണ്ടിക്ക്
ഇല്ലാ തല വെച്ചിരിക്കട്ടെ..ഞാന്‍ .......
ലാജു
Sunday, December 3, 2006
കഥ.... കടത്ത്....
തോണി ഏറെ ദൂരം പോയി കഴിഞപ്പോള്‍ യാത്രക്കാരന്‍ അക്ഷമനായി ..."ഈ തോണി എപ്പോഴാ ഇനി അക്കരേയ്ക്ക് എത്തുക ..? വൈകുന്നു.."
തുഴക്കാരന്‍ പോട്ടിച്ച്ചിരിച്ച്ച്ചു ..
"നമ്മള്‍ .. , നമ്മള്‍ .... അതിന് അക്കരെ നിന്നു തന്നെയല്ലെ വരുന്നത്...?"
അങ്ങനെ , ആ യാത്രക്കാരനും ഭ്രാന്തനായി....
സ്നേഹം , ലാജു
തുഴക്കാരന്‍ പോട്ടിച്ച്ചിരിച്ച്ച്ചു ..
"നമ്മള്‍ .. , നമ്മള്‍ .... അതിന് അക്കരെ നിന്നു തന്നെയല്ലെ വരുന്നത്...?"
അങ്ങനെ , ആ യാത്രക്കാരനും ഭ്രാന്തനായി....
സ്നേഹം , ലാജു
കാത്തിരിപ്പ്....
വരില്ലെന്നറിഞ്ഞിട്ടും, കാറ്റിനോടും, നിലാവിനോടും, നക്ഷത്രങ്ങളോട് പോലും അവള്‍ ചോദിച്ചു കൊണ്ടിരുന്നു... "അവന്‍... എപ്പോഴാണ് വരിക..?" അങ്ങനെ ഒരുപാടൊരുപാട് ദിനരാത്രങ്ങള്‍ ...ഒരിക്കല്‍ പൊടുന്നനെ അവന്‍ വന്നു വിളിച്ചു... .. നോക്കൂ ഇതാ ഞാന്‍ വന്നു ..."അവള്‍ ഒരു നിമിഷം തരിച്ചു പോയി...... ഒടുവില്‍, തകര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു......" നീ .. നീ..... എന്തിനാ ഇപ്പൊ വന്നെ...? എനിക്കിനി കാത്തിരിക്കാന്‍ ആരാ ഉള്ളേ..? ഒരാളെയും കാത്ത്തിരിക്കാനില്ലാതെ ഞാന്‍ എന്തിന് ........?!
സ്നേഹം
ലാജു
സ്നേഹം
ലാജു
എഴുത്തുകള്‍...
ഞാനയച്ച എഴുത്തിനു
നീ അയക്കാതിരുന്ന മറുപടിക്ക്....
ഞാന്‍ കുറിച്ച മറുപടിയാണ്
നിനക്കു കിട്ടാതെയും പോയത്....
ലാജു.
നീ അയക്കാതിരുന്ന മറുപടിക്ക്....
ഞാന്‍ കുറിച്ച മറുപടിയാണ്
നിനക്കു കിട്ടാതെയും പോയത്....
ലാജു.
Subscribe to:
Posts (Atom)